കേരളത്തിലെ മൂനാമത്തെ ഏറ്റവും നല്ല നഗരസഭ ആറ്റിങ്ങല്‍

ആറ്റിങ്ങല്‍:ഏറ്റവും നല്ല ശുചിത്വ നഗരസഭക്കുള്ള അവാര്‍ഡില്‍ ആറ്റിങ്ങല്‍ നഗരസഭക്കു മൂന്നാം സ്ഥാനം സംസ്ഥാന മലിനീകരണ ബോഡാണ് അവാര്‍ഡ് പ്രക്യാപിച്ചത്. 2005 മുതല്‍ തുടര്‍ച്ചയായി അവാര്‍ഡ് ലഭിക്കുന്ന സംസ്ഥാനത്തെയും രാജ്യത്തെയും ഏക നഗരസഭ അറ്റിങ്ങലാണെന്നു നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ് ചൂണ്ടികാട്ടി. ആദ്യ വര്‍ഷം മൂന്നാംസ്ഥാനവും,രണ്ടാംസ്ഥാനവും നേടിയിരുന്നു ആറ്റിങ്ങല്‍ സംസ്ഥാന മലിനീകരണ ബോഡിന്‍റ് ഒന്നാംസ്ഥാനം നീണ്ടവര്‍ഷക്കാലം കൈപിടിയില്‍ ഒതുക്കിയിരുന്നു. മൂന്നുവര്‍ഷം മുന്‍പ് എക്സലന്‍സ് അവാര്‍ഡ്‌ നല്‍കി നഗരസഭയെ ആദരിച്ചിരുന്നു.